അതിഥിത്തൊഴിലാളിയുടെ അക്കൗണ്ടിലൂടെ പ്രതികളിൽനിന്നു കൈക്കൂലി…. മുൻ സിഐ അറസ്റ്റില്‍

തിരുവനന്തപുരം∙ അസം സ്വദേശിയെ കൊണ്ടു പുതുതായി എടുപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെ മണ്ണ് മാഫിയയില്‍നിന്നും വിവിധ കേസുകളിലെ പ്രതികളില്‍നിന്നും യുപിഐ ഇടപാടു വഴി കൈക്കൂലി വാങ്ങിയെന്ന കേസില്‍ വൈക്കം മുൻ സിഐ ഷമീര്‍ഖാനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. വിജിലന്‍സ് കേസെടുക്കുകയും ഷമീര്‍ഖാനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
വൈക്കം സിഐ ആയിരുന്ന ഷമീര്‍ഖാന്‍ അസം സ്വദേശിയുടെ പേരില്‍ 2026 സെപ്റ്റംബര്‍ 5 ന് വൈക്കം മേഖലയിലെ കനറാ ബാങ്ക് ശാഖയില്‍ അക്കൗണ്ട് എടുത്തിരുന്നു. വൈക്കം സ്വദേശിയായ അരുണ്‍ എന്നയാളിന്റെ ഫോണ്‍ നമ്പരാണ് ഇതിനായി നല്‍കിയത്. ഈ അക്കൗണ്ടിന്റെ എടിഎം കാര്‍ഡും മൊബൈല്‍ സിം കാര്‍ഡും ഷമീര്‍ഖാന്‍ തന്നെയാണു കൈവശം വച്ചിരുന്നത്. മണ്ണ് മാഫിയയിലെ അംഗങ്ങള്‍, പ്രദേശത്തെ ടിപ്പര്‍ ലോറി ഉടമകള്‍, വിവിധ കേസുകളിലെ പ്രതികള്‍ എന്നിവരില്‍നിന്നും 2026 സെപ്റ്റംബര്‍ 5 മുതല്‍ ഒക്ടോബര്‍ 16 വരെ 2,27,000 രൂപ ഈ അക്കൗണ്ട് വഴി വാങ്ങിയെന്നാണു വിജിലന്‍സിന്റെ കണ്ടെത്തല്‍.



