ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവം…..ചാറ്റ് പുറത്ത്, ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് സൂചന….

കൊല്ലം: ഇരവിപുരത്ത് ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സായ (26)യുടെ സുഹൃത്തുമായുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്. ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്ന സൂചന നൽകുന്ന, സെപ്റ്റംബർ 24-ന് നടത്തിയ ചാറ്റാണ് ഇപ്പോൾ പുറത്തുവന്നത്.
‘എന്താ പറ്റിയത് നിനക്ക്’ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് ‘വീട്ടിൽ സീൻ, വിളിക്കാം’ എന്നായിരുന്നു സായയുടെ മറുപടി. ‘ആരുമായിട്ടാണ് പ്രശ്നം, അഫ്സലാണോ’ എന്ന ചോദ്യത്തിന് ‘എല്ലാവരും’ എന്നും മറുപടി നൽകി. പിന്നീട് സുഹൃത്ത് വീഡിയോ കോളിൽ വിളിച്ചെങ്കിലും സായ ഫോൺ എടുത്തില്ല. തുടർന്ന് ഒരുതവണമാത്രം കാണാൻ കഴിയുന്ന തരത്തിലുള്ള സന്ദേശവും അയച്ചു.



