പാരമ്പര്യം എല്ലാവരെയും ഉൾക്കൊള്ളുന്നതെന്ന് മോഹൻ ഭാഗവത്…..

എൽജിബിടിക്യു (LGBTQ) വിഭാഗത്തിൽപ്പെട്ടവർ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും രാജ്യത്തിൻ്റെ പാരമ്പര്യം അവരെ ഉൾക്കൊള്ളുന്നതാണെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സാമൂഹിക ചട്ടക്കൂടിനുള്ളിൽ അവരെ ഉൾക്കൊള്ളിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച മുംബൈയിൽ നടന്ന ‘ഇന്ത്യ ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യുണൈറ്റ് നേഷൻസ്’ പരിപാടിയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹം എന്നത് രണ്ടുപേർക്ക് ഒരുമിച്ച് ജീവിക്കാനുള്ള ഉടമ്പടിയല്ലെന്നും മറിച്ച് സമൂഹത്തിന്റെ അടിസ്ഥാന ഘടകത്തെ രൂപപ്പെടുത്തുന്ന ഒരു സാമൂഹിക സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. നിയമം സമൂഹത്തെ നിയന്ത്രിക്കുന്നതിനേക്കാൾ, സമൂഹം നിയമങ്ങളെ നിശ്ചയിക്കുന്ന രീതിയാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button