മദ്യലഹരിയിൽ അമ്മയെ കഴുത്ത് ഞരിച്ചുകൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ; ആക്രമണത്തിൽ മനംനൊന്ത് അമ്മ…

മദ്യലഹരിയിൽ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. മാനന്തവാടി തോണിച്ചാൽ സ്വദേശിനി 80 വയസുകാരി സരോജിനിയെയാണ് മകൻ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. മകൻ ദിനേശനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശബ്ദം കേട്ട് ഓടിവന്ന നാട്ടുകാരാണ് സരോജിനിയെ രക്ഷപ്പെടുത്തിയത്. മകന്റെ ആക്രമണത്തിൽ മനംനൊന്ത സരോജിനി ജീവനൊടുക്കാൻ ശ്രമിച്ചു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



