പി.പി ദിവ്യക്കെതിരായ അന്വേഷണം…കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിൽ പരിശോധന നടത്തി വിജിലൻസ്…

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പിപി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിൽ പരിശോധന നടത്തി വിജിലൻസ്. പ്രധാന ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്തതിനാൽ രേഖകൾ കസ്റ്റഡിയിൽ എടുക്കാൻ കഴിഞ്ഞില്ല. കാർട്ടൺ അലയൻസ് ഇന്ത്യ ഡയറക്ടർമാരുടെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ് സംഘം തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്തിലും സിൽക്കിലും വിജിലൻസ് പരിശോധന നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് കാർട്ടൺ അലയൻസ് ഇന്ത്യയിലും പരിശോധന നടത്തിയത്. വളരെ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന്റെ നീക്കം. ഇതിനുശേഷമായിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുക. വരുംദിവസങ്ങളിൽ പി.പി ദിവ്യയുടെയും പരാതിക്കാരുടെയും അടക്കം മൊഴിയെടുക്കുമെന്നും വിജിലൻസ് അറിയിച്ചു.



