ആത്മഹത്യക്ക് ശ്രമിച്ചയാൾ കയർപൊട്ടിവീണ് മരിച്ചു

തൂങ്ങിമരിക്കാൻ ശ്രമിച്ചയാൾ കയർപൊട്ടിവീണ് മരിച്ചു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ദണ്ഡഗോളി മഞ്ഞളപ്പടുപ്പുവിലെ ജയേന്ദ്ര (54) ആണ് മരിച്ചത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം.
ജോലിക്ക് പോയിരുന്ന ബന്ധുക്കൾ വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് ജയേന്ദ്രയെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.



