നാളെ മുതൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കും…

നാളെ മുതൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മൂന്ന് ദിവസം കൂടി ഓറഞ്ച് അലർട്ട് തുടരും. ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ 7 ജില്ലകളിലും മറ്റന്നാൾ 5 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്,ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലും കോട്ടയം,തിരുവല്ല താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കും. വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശ്ശൂർ ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ ക്യാമ്പുകളായ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button