ആലപ്പുഴയിലെ വെള്ളപ്പൊക്കം…. പ്രതിരോധ പ്രവർത്തനങ്ങൾ പാളി…ജലവകുപ്പിന് വീഴ്ച…

ആലപ്പുഴ: ജില്ലയില്‍ വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതോടെ. തോട്ടപ്പള്ളി പൊഴിയില്‍ ആഴം കൂട്ടിയില്ല. പൊഴിയിലെ മണല്‍ തിട്ടകള്‍ കൃത്യസമയത്ത് നീക്കിയില്ല. അതുകൊണ്ട് തന്നെ കടലിലേക്കുള്ള നീരൊഴുക്ക് വലിയ തോതില്‍ കുറഞ്ഞതാണ് ആലപ്പുഴയില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയതിന്റെ ഒരു കാരണം.
സെക്കന്റില്‍ 1800 ക്യുബിക് മീറ്റര്‍ ജലം തോട്ടപ്പള്ളി സ്പില്‍വേയിലൂടെ ഒഴുക്കാം. എന്നാല്‍ നിലവില്‍ 600 ക്യു. മീറ്ററില്‍ താഴെയാണ് ഒഴുക്കുന്നത്. സ്പില്‍വേയിലൂടെ ഒഴുക്കേണ്ട വെള്ളത്തിന്റെ മൂന്നില്‍ ഒന്ന് മാത്രമാണ് ഒഴുക്കുന്നത്. 39 ഷട്ടറുകളാണ് ഇതുവരെ തോട്ടപ്പള്ളിയില്‍ തുറന്നത്. ഷട്ടറുകളിലൂടെ 365 മീറ്റര്‍ വീതിയില്‍ വെള്ളം ഒഴുകും. എന്നാല്‍ 365 മീറ്ററിന് ആനുപാതികമായി മണല്‍ നീക്കിയില്ല.



