എംവിഡി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശയുമായി വീണ്ടും ഗതാഗത കമ്മീഷണർ. ഔദ്യോഗിക ഡ്യൂട്ടി ചെയ്യുമ്പോൾ പ്രൊഫെഷണലിസം കൈവിടരുതെന്നും വാക്കിലും പ്രവർത്തിയിലും മാന്യത കൈവിടരുതെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജോലിക്കെത്തുമ്പോൾ സ്വന്തം കൈയിലുള്ള പണം എത്രയെന്ന് രേഖപ്പെടുത്തണം. ഇടനിലക്കാരെ മാറ്റി നിർത്തണം. വാഹന ലൈസൻസ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ അടക്കമുള്ളവരെ കയറ്റരുതെന്നും ഗതാഗത കമ്മീഷണർ നി‍ർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button