ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോയപ്പോൾ അപകടം…

തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണ് മരിച്ചു. കർണാടക സ്വദേശി കിഷോർ കുമാർ ഗൗഡ (25) ആണ് മരിച്ചത്. 2025 പി.എച്ച്.ഡി ബാച്ച് വിദ്യാർത്ഥിയായിരുന്ന കിഷോർ കുമാർ ഗൗഡ, ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോകുന്നതിനിടെയാണ് കുളത്തിൽ വീണത്. ഇന്നലെ രാത്രി ഒരു മണിക്കായിരുന്നു സംഭവം. രാത്രി ഒരു മണിക്ക് നടന്ന സംഭവം മൂന്നു മണിയോടെയാണ് പുറത്തറിയുന്നത്. തുടർന്ന് നടത്തിയ നടപടികളിലാണ് വിദ്യാർത്ഥിയുടെ മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.



