കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലുമുണ്ട് പവർകട്ട്; മന്ത്രിക്കെതിരെ..

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമ്പോൾ, ഇതിൽ നിന്നും വിഭിന്നമല്ല തമിഴ്‌നാട്ടിലെ സ്ഥിതിയും. നമ്മുടെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലും പവർകട്ട് ഉണ്ട്. ഇതിൽ പ്രതിഷേധിച്ച് ടിവികെ നേതാവും മന്ത്രിയുയമായി കെ ജഗദീശ്വരിക്ക് നേരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. വിരുദുനഗർ രാജപാളയത്ത് വോട്ടർമാർക്ക് നന്ദി പറയാൻ ജഗദീശ്വരി എത്തിയ സമയത്താണ് തങ്ങളുടെ പരാതി അറിയിച്ചുകൊണ്ട് നാട്ടുകാർ രംഗത്തെത്തിയത്.
വൈദ്യുതി മുടക്കം പതിവെന്നായിരുന്നു നാട്ടുകാരുടെ പരാതി. മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായതോടെ നാട്ടുകാരും ടിവികെ പ്രവർത്തകരും വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രസംഗം വേഗം അവസാനിപ്പിച്ച് മന്ത്രി അവിടെ നിന്നും മടങ്ങി. ജനങ്ങളുടെ പ്രതികളെല്ലാം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്. പവർക്കട്ടിൽ തിരുച്ചിറപ്പള്ളിയിലും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. അവിടെയും ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. പ്രതിസന്ധി പരിഹരിക്കാൻ 15,000 പേരെ അധികമായി നിയമിച്ച് അറ്റകുറ്റപണികൾ നടത്തുമെന്നാണ് വിജയ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.




