നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം; ഓട്ടോ യാത്രക്കാരൻ..

കൊല്ലം കുണ്ടറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. പെട്ടിഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മൂന്നുവാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആൾക്കാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ ഓട്ടോറിക്ഷയിലെ യാത്രക്കാരൻ മുളവന പുന്നത്തടം സ്വദേശി ബഷീർകുട്ടി (74) യാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

വ്യാഴാഴ്ച വൈകിട്ട് കുണ്ടറ പെരുംപുഴ ഷാപ്പമുക്കിൽ വച്ചായിരുന്നു അപകടം. നിയന്ത്രണംവിട്ട പെട്ടിഓട്ടോറിക്ഷ എതിരെ വന്ന കാറിലും ഓട്ടോയിലും നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലും ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബഷീർകുട്ടിയുടെ ഭാര്യ ഉലൈമുത്ത്, മറ്റൊരു വാഹനത്തിലെ യാത്രക്കാരനായ സുർജിത്ത് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Related Articles

Back to top button