പൂതൃക്ക പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ട്വന്റി 20 ഒറ്റയ്ക്ക് മത്സരിക്കുന്നു, ബിജെപിയെ..

എറണാകുളം പൂതൃക്ക പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ ഒഴിവാക്കി ട്വന്റി 20 ഒറ്റയ്ക്ക് മത്സരിക്കുന്നതായി വിവരം. എൻഡിഎ മുന്നണി ബന്ധം പരാമർശിക്കാതെയാണ് ട്വന്റി ട്വന്റി പ്രചാരണ പോസ്റ്ററുകൾ പുറത്തിറക്കിയിട്ടുള്ളത്. മാത്രമല്ല പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും ബിജെപി പ്രവർത്തകരെ ഒഴിവാക്കിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ട്വന്റി ട്വന്റി ബിജെപിയിൽ ലയിച്ചതിന് പിന്നാലെ വിവാദങ്ങളുടെ പുറത്ത് ഭരണം നഷ്ടമായ പഞ്ചായത്താണ് പൂതൃക്ക. പഞ്ചായത്ത് പ്രസിഡന്റും ട്വന്റി ട്വന്റിയുടെ മെമ്പറുമായിരുന്നു പൂജാ ജോമോൻ രാജിവച്ചതിനെത്തുടർന്നാണ് പൂതൃക്ക പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Related Articles

Back to top button