ചോദ്യപേപ്പർ ചോർച്ച അന്വേഷണം….പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ച്…

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ച് ഡൽഹി പൊലീസ്. ക്രൈംബ്രാഞ്ചിന് കീഴിലാണ് പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുക. NTA, UPSC, IBPS, SSC തുടങ്ങിയ ഏജൻസികൾ നടത്തുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട കേസുകളാണ് ടാസ്ക് ഫോഴ്സ് അന്വേഷിക്കുക. പരീക്ഷ ചോദ്യപേപ്പറുകളുടെ ചോർച്ച അതുമായി ബന്ധപ്പെട്ട എല്ലാ ക്രമക്കേടുകളും അന്വേഷിച്ച് അതിവേഗത്തിൽ തന്നെ വിചാരണ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണറായിരിക്കും ഈ സേനയ്ക്ക് നേതൃത്വം നൽകുക. കേന്ദ്രസർക്കാർ കാലാകാലങ്ങളിൽ വിജ്ഞാപനം ചെയ്യുന്ന മറ്റ് അധികൃതരുമായി ബന്ധപ്പെട്ട കേസുകളും ഈ വിഭാഗം കൈകാര്യം ചെയ്യും.

Related Articles

Back to top button