റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജി വെച്ചു….

റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു. രാജ്യസഭയിലെ എം.പി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ഈ രാജി. റെയിൽവേക്ക് പുറമെ ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. അടുത്ത വർഷം പഞ്ചാബിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രവനീത് സിംഗ് ബിട്ടു മത്സരിച്ചേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. പഞ്ചാബിലെ പ്രമുഖ ബിജെപി നേതാക്കളിൽ ഒരാളായ അദ്ദേഹത്തിന്റെ ഈ പടിയിറക്കം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button