സിക്കിമിലെ തുരങ്കത്തിൽ സ്ഫോടനവും മണ്ണിടിച്ചിലും.. മരണം 20 ആയി.. കാണാതായവരിൽ മലയാളിയും…

സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മീഥേൻ വാതക സ്ഫോടനത്തെയും തുടർന്നുണ്ടായ മണ്ണിടിച്ചിലിനെയും തുടർന്ന് മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. അപകടത്തിൽ കാണാതായ അഞ്ചുപേരിൽ കോട്ടയം പാമ്പാടി സ്വദേശിയായ അനീഷും ഉൾപ്പെട്ടിട്ടുണ്ട്. അനീഷിന്റെ ഭാര്യയും സഹോദരനും നിലവിൽ സിക്കിമിൽ എത്തിയിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു സിക്കിമിലെ നാംചി ജില്ലയിലുള്ള തീസ്ത ആറാം ഘട്ട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിൽ ദുരന്തമുണ്ടായത്. തുരങ്കത്തിനുള്ളിൽ മീഥേൻ വാതകം ചോർന്നുണ്ടായ ശക്തമായ സ്‌ഫോടനമാണ് അപകടത്തിന് കാരണം.
നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (NHPC) ഉദ്യോഗസ്ഥരടക്കം തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 25 പേരിൽ 20 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. 2011 മുതൽ എൽ.എച്ച്.പി.സി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ്. അനീഷ് ഉൾപ്പെടെ കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഊർജ്ജിതമായി പുരോഗമിക്കുകയാണ്. എൻ.ഡി.ആർ.എഫ്, എസ്. നിന്നുള്ള പ്രത്യേക വിദഗ്ധ സംഘവും തിരച്ചിലിൽ പങ്കാളികളാകുന്നുണ്ട്. അതേസമയം, വടക്കൻ സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജമ്മു കശ്മീരിലെ ബുദ്ഗാമിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചു. പ്രളയ സമാനമായ സാഹചര്യത്തെ തുടർന്ന് പ്രദേശത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.



