ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ അനുശോചനമർപ്പിച്ച് പ്രധാനമന്ത്രി…..

ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ സത്യ നികേതനിലെ കെട്ടിടം തകര്‍ന്ന സംഭവം വിഷമിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് അധികൃതര്‍ സംഭവസ്ഥലത്ത് തന്നെയുണ്ട്. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖംപ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button