5 വയസ്സുകാരിയെ പല ദിവസങ്ങളിലായി പീഡിപ്പിച്ചു….മധ്യവയസ്‌കന്‍ പിടിയില്‍

5 വയസ്സ് പ്രായം മാത്രമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍. കോഴിക്കോട് കുന്നത്ത്പാലം സ്വദേശി തച്ചാരക്കല്‍ മീത്തല്‍ വീട്ടില്‍ പ്രേംരാജി(55) നെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പല ദിവസങ്ങളിലായി ഇയാള്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് ലഭിക്കുന്ന വിവരം.
മാനസികമായും ശാരീരികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് കുടുംബാംഗങ്ങള്‍ കാര്യം തിരക്കിയപ്പോള്‍ കുട്ടി അമ്മയോട് സംഭവിച്ച കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ വിവരമറിയിച്ചു. പന്തീരാങ്കാവ് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് എസ്.ഐ നിധിനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രേം രാജിനെ കുന്നത്ത്പാലത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.



