ബീഡി നൽകാൻ വിസമ്മതിച്ചു….അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു….

ചെന്നൈയിലെ നോലംബൂരിന് സമീപം അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു. ബീഡി നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മദ്യലഹരിയിലായിരുന്ന ഒരു സംഘം ഇയാളെ അടിച്ചു കൊന്നത്. പശ്ചിമബംഗാൾ സ്വദേശി അഭിജിത്ത് മൊണ്ടാൽ (62) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്ലസ്ടു വിദ്യാർഥികളടക്കം നാലുപേർ അറസ്റ്റിലായി.
സെപ്റ്റംബർ 5-നാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മൊണ്ടാൽ ഉൾപ്പെടെയുള്ള നിർമ്മാണത്തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലത്ത് പ്രതികൾ എത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികൾ, സിഗരറ്റും മദ്യവും ആവശ്യപ്പെട്ട് അവിടെ ബഹളമുണ്ടാക്കിയതായാണ് വിവരം.ഗുരുതരമായി പരുക്കേറ്റ അതിഥിതൊഴിലാളിയെ ഉടൻ തന്നെ ചികിത്സയ്ക്കായി കിൽപോക്ക് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നൽകിയിട്ടും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും, പിറ്റേദിവസം മൊണ്ടാൽ മരണത്തിന് കീഴടങ്ങുകയും ചെയ്തു.



