ആശുപത്രിയില്‍ വൈദ്യുതി മുടങ്ങി….രോഗിക്ക് ചികിത്സ നല്‍കിയത് മൊബൈല്‍ വെളിച്ചത്തില്‍…

തിരുവനന്തപുരം പാലോട് സിഎച്ച്‌സിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ ചികിത്സ. ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയതോടെ മൊബൈല്‍ ഫ്‌ളാഷിന്റെ ഇത്തിരി വെട്ടത്തിലാണ് രോഗിയുടെ മുറിവ് വച്ചുകെട്ടിയത്. മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്ക് ശേഷം വിതുര സ്വദേശി മുറിവ് വച്ചുകെട്ടാനായി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിയപ്പോഴാണ് വൈദ്യുതി മുടങ്ങിയത്.

വൈദ്യുതി ഇല്ലെങ്കിലും രോഗിയെ മടങ്ങിവിടാതെ രോഗിയുടെ കൂടെ വന്നയാളെക്കൊണ്ട് മൊബൈല്‍ ടോര്‍ച്ച് അടിപ്പിച്ച് ചികിത്സ നല്‍കുകയായിരുന്നു. ആശുപത്രിയില്‍ ജനറേറ്റര്‍ ഉണ്ടെങ്കിലും അത് കുറച്ച് ദിവസമായി തകരാറിലാണെന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിച്ചിരിക്കുന്നത്. പവര്‍ കട്ട് കൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങളും ഈ സംഭവത്തെ തുടര്‍ന്ന് ചര്‍ച്ചയാകുകയാണ്.

Related Articles

Back to top button