അപ്രഖ്യാപിത പവർകട്ട്… കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

കൊച്ചി: തുടർച്ചയായ അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് നാട്ടുകാർ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. വൈറ്റിലയിലെ കെഎസ്ഇബി ഓഫീസിലാണ് നാട്ടുകാർ രാത്രിയിൽ പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ നാല് ദിവസമായി പ്രദേശത്ത് രാത്രികാലങ്ങളിൽ കൃത്യമായി വൈദ്യുതി ലഭിക്കുന്നില്ലെന്ന പരാതിയിലാണ് പ്രതിഷേധം. തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ ബാധിച്ചതോടെയാണ് നാട്ടുകാർ സംഘടിച്ച് കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധിച്ചത്.

പ്രതിഷേധത്തെ തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. തൈക്കൂടം സബ് സ്റ്റേഷനിൽ നടക്കുന്ന പ്രവൃത്തികളെ തുടർന്നാണ് പ്രദേശത്ത് വൈദ്യുതി തടസ്സപ്പെടുന്നതെന്ന് അധികൃതർ വിശദീകരിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മറ്റ് ഫീഡറുകളിൽ നിന്ന് വൈദ്യുതി ബന്ധം സ്ഥാപിച്ച് പ്രശ്‌നം താൽക്കാലികമായി പരിഹരിച്ചു. രാത്രികാലങ്ങളിലെ തുടർച്ചയായ വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button