മാവേലി സ്റ്റോറിൽ സാധനം എടുക്കുന്നതിനിടെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റു… യുവതി…

കോഴിക്കോട് അരൂരിലെ മാവേലി സ്‌റ്റോറില്‍ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു. മാവേലി സ്റ്റോറിലെ താല്‍ക്കാലിക ജീവനക്കാരിയായ വി ടി നിഷയ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്. ജോലിക്കിടെ നിഷയുടെ കാലിനാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇവര്‍ ഡോക്ടർമാരുടെ ഒബ്‌സര്‍വേഷനിലാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് കുറ്റ്യാടി ഫോറസ്റ്റില്‍ വിവരം അറിയിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി മാവേലി സ്റ്റോറിനുള്ളിൽ പാമ്പിനെ കണ്ടെത്താനുള്ള ഊർജ്ജിതമായ തിരച്ചില്‍ നടത്തിവരികയാണ്.

Related Articles

Back to top button