കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറി…. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്….

കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്. തൃശൂര്‍ കുന്നംകുളം പൊലീസാണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്. തൃശൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിലാണ് യുവതി അതിക്രമത്തിന് ഇരയായത്.

ജൂണ്‍ 29ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഇയാള്‍ ഉപദ്രവിച്ചുടന്‍ യുവതി ബഹളം വച്ചുവെങ്കിലും ഇയാള്‍ ഉടനടി ബസില്‍ നിന്നിറങ്ങി മറ്റൊരു ബസിലേക്ക് കയറുകയായിരുന്നു. ആ സമയത്തുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുപോകുന്നതിനിടെയാണ് പൊലീസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.

Related Articles

Back to top button