‘എനർജി ഡ്രിങ്കു’കളുടെ വിപണനത്തിനെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി….

എനർജി ഡ്രിങ്ക് എന്ന പേരിൽ സോഫ്റ്റ് ഡ്രിങ്ക്സ് വിൽപന നടത്തുന്ന രാജ്യത്തെ പ്രമുഖ പാനീയ ബ്രാൻഡുകൾക്ക് നോട്ടീസ് നൽകി ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ് അതോറിറ്റി (FSSAI). റെഡ് ബുൾ എനർജി ഡ്രിങ്ക്, പെപ്സികോയുടെ അഡ്രിനാലിൻ റഷ് എനർജി ഡ്രിങ്ക്, റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സിന്റെ കാമ്പാ എനർജി ഡ്രിങ്ക് ഗോൾഡ് ബൂസ്റ്റ്, സ്റ്റിങ് എനർജി ഡ്രിങ്ക്, ഹെൽ എനർജി, കോക്കകോളയുടെ പിന്തുണയുള്ള മോൺസ്റ്റർ എനർജി എന്നീ ജനപ്രിയ പാനീയങ്ങൾക്കാണ് അതോറിറ്റി ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.

ഉൽപ്പന്നങ്ങളിൽ ‘എനർജി ഡ്രിങ്ക്’ എന്ന് രേഖപ്പെടുത്തുന്നത് ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ബ്രാൻഡിംഗ് രീതിയാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിരീക്ഷിക്കുന്നു. പാക്കേജ്ഡ് എനർജി ഡ്രിങ്കുകൾ നിലവിൽ വിപണിയിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്നുണ്ടെങ്കിലും, അവയുടെ യഥാർത്ഥ ഫലപ്രാപ്തിയെക്കുറിച്ചും ശരീരത്തിലുണ്ടാക്കുന്ന പാർശ്വഫലങ്ങളെക്കുറിച്ചും വലിയ തോതിലുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ്, എനർജി ഡ്രിങ്ക് എന്ന പേരിൽ ഇത്തരം ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുകയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത മുൻനിര ബ്രാൻഡുകൾക്കെതിരെ ഫുഡ് സേഫ്റ്റി അതോറിറ്റി കർശനമായ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button