തൃശൂർ പൂരം അട്ടിമറിക്കേസ്…ക്രെെംബ്രാഞ്ച് റിപ്പോർട്ടിനെതിരെ അൻവർ

തിരുവനന്തപുരം: 2024ൽ തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിനെതിരെ വിമർശനവുമായി പി വി അന്‍വര്‍. അന്വേഷണ റിപ്പോര്‍ട്ട് കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതും സത്യത്തെ മൂടിവെക്കുന്നതുമാണെന്ന് പി വി അന്‍വര്‍ തുറന്നടിച്ചു. കേരളത്തില്‍ ബിജെപിക്ക് ഒരു അക്കൗണ്ട് തുറന്നുകൊടുക്കാന്‍ ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും നടന്ന ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് ഈ റിപ്പോര്‍ട്ട് എന്ന് പി വി അന്‍വര്‍ ആരോപിച്ചു. കേരളത്തിലെ ഓരോ സാധാരണക്കാരനും ഇതറിയാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Related Articles

Back to top button