റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്‍റെ മൂന്ന് ടയറുകളും മോഷണം പോയി…യുവാവിനെ…

കാറിന്‍റെ ടയറുകള്‍ മോഷ്ടിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി കെ സഖിനിനെയാണ് കാക്കൂര്‍ പൊലീസ് പിടികൂടിയത്. ചേളന്നൂര്‍ അമ്പലത്തുകുളങ്ങര കല്ലിന്‍പുറത്ത് താഴത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ടയറുകളാണ് ഇയാള്‍ മോഷ്ടിച്ചത്. ഒരു ടയര്‍ ഒഴികെ മറ്റ് മൂന്ന് ടയറുകളും അഴിച്ചെടുത്ത സഖിന്‍, ഇവിടെ നിന്നും കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ കാക്കൂര്‍ പൊലീസ് മണിക്കൂറുകള്‍ക്കുള്ളിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്.



