‘കന്യകനായിരിക്കണം, സ്ത്രീ സുഹൃത്തുക്കൾ വേണ്ട പക്ഷേ, സ്ത്രീ വിരുദ്ധനാകരുത്’; യുവതിയുടെ വിവാഹ മാനദണ്ഡങ്ങൾ വൈറൽ

വിവാഹ പങ്കാളിയെ തെരഞ്ഞെടുക്കുന്നതിനായി ഒരു യുവതി മുന്നോട്ടുവെച്ച നിബന്ധനകളുടെ പട്ടിക സമൂഹ മാധ്യമങ്ങളിൽ വൈറലായി. കന്യകനായ ഒരു പുരുഷനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്നാണ് യുവതി വ്യക്തമാക്കിയത്. അവിടെ കൊണ്ട് തീരുന്നില്ല, ഇതോടൊപ്പം പുകവലിയും മദ്യപാനവും ഇല്ലാത്തതും, സാമ്പത്തികമായി സ്ഥിരതയുള്ളതും, നല്ല സ്വഭാവവും കുടുംബമൂല്യങ്ങളും പുലർത്തുന്നതും സ്ത്രീ സുഹൃത്തുക്കൾ ഇല്ലാത്തതുമായ വ്യക്തിയായിരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
വേദിക എന്ന എക്സ് ഹാൻറിലിൽ നിന്നാണ് താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങൾ എന്തൊക്കെയാണെന്ന് അക്കമിട്ട് അറിയിച്ചത്. കന്യകൻ ആയിരിക്കണമെന്നതാണ് പ്രധാന നിബന്ധന. മറ്റ് നിബന്ധനകൾ ഇങ്ങനെയാണ്. “പ്രതിമാസം കുറഞ്ഞത് 2 ലക്ഷം രൂപ സമ്പാദിക്കണം. സ്വാഭാവികമായും സുന്ദരനായിരിക്കണം. 6’0 ഇഞ്ച് തികഞ്ഞ ഉയരമായിരിക്കണം. പാചകം അറിയണം. സ്ത്രീവിരുദ്ധതനായിരിക്കരുത്. സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ല. സ്ത്രീ സുഹൃത്തുക്കളും ഉണ്ടാകരുത്. എവിടെയ്ക്കെങ്കിലും പോകുന്നതിന് മുമ്പ് തന്നോട് അനുവാദം ചോദിക്കണം. ത്സമയ ലൊക്കേഷൻ 24×7 പങ്കിടണം. എന്നെ വിദേശ യാത്രകൾക്ക് കൊണ്ടുപോകണം. ഇത്രയും പ്രത്യേകതകളുള്ള ഒരു പുരുഷനെ ഞാൻ എവിടെ കണ്ടെത്തും?” എന്നും യുവതി ചോദിക്കുന്നു.



