മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായതിന് പിന്നാലെ ഹെലൻ ഓഫ് സ്പാർട്ടയുടെ പുതിയ വീഡിയോ

കാസർഗോഡ്: മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായെന്ന വാർത്തകൾക്ക് പിന്നാലെ പുതിയ വീഡിയോയുമായി ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്ആർ ധന്യ. ഞാൻ ജയിലിൽ അല്ല. ഞാനെന്റെ പഞ്ചിൽ ഇരിക്കുകയാണ്. അച്ഛനേയും അമ്മയേയും വിളിച്ച് ബുദ്ധിമുട്ടിക്കരുത്. നിലവിൽ ഡിവൈഎസ്പി ഓഫീസിൽ എത്തിയിരിക്കുകയാണ് ഇവിടെ ഒരു ആവശ്യത്തിന് വന്നിരിക്കുകയാണ്. എല്ലാരും കൂടെ അച്ഛനേയും അമ്മയേയും വിളിച്ച് ബുദ്ധിമുട്ടിക്കരുതെന്നുമാണ് അൽപ നേരം മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയിൽ എസ്ആർ ധന്യ അവകാശപ്പെടുന്നത്. വാഹന പരിശോധനയ്ക്കായി പോലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടർന്നെത്തിയാണ് പോലീസ് ഇവരെ പിടികൂടിയത്. ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് പോലീസ് ധന്യയെ പിടികൂടിയത്.

Related Articles

Back to top button