എൻ ശേഷാദ്രിനാഥന്റെ പേര് നിർദേശിച്ചത് മുഖ്യമന്ത്രി….,പി എം നിയാസിന്റെ എതിർപ്പിന് പിന്നിൽ കെസി പക്ഷമെന്ന് സൂചന….

തിരുവനന്തപുരം: സംസ്ഥാനത തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ പേര് നിര്‍ദേശിച്ചത് മുഖ്യമന്ത്രി വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശം വകുപ്പ് മന്ത്രിയായ കെ എം ഷാജി അംഗീകരിക്കുകയായിരുന്നു. ശേഷാദ്രിനാഥന്റെ നിയമനം വിവാദമായതോടെയായിരുന്നു കൂടുതല്‍ ചോദ്യങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കണം എന്ന കെ എം ഷാജിയുടെ പ്രതികരണം വന്നത്. നിയമനത്തിനെതിരായ കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിന്റെ എതിര്‍പ്പിന് പിന്നില്‍ കെ സി വേണുഗോപാല്‍ പക്ഷമാണെന്നും സൂചനയുണ്ട്.കെ സോമന്റെ പേരായിരുന്നു കെസി പക്ഷം നിര്‍ദേശിച്ചത്. എന്നാൽ ഇത് പരിഗണിച്ചില്ല.

അതിനിടെ ശേഷാദ്രിനാഥന്റെ നിയമന നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുകയാണ്. ശേഷാദ്രിനാഥന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണും. തദ്ദേശ മന്ത്രി കെ എം ഷാജി നിയമനം ന്യായീകരിച്ച സാഹചര്യത്തിലാണ് പി എം നിയാസിന്റെ നിര്‍ണായക നീക്കം. ശേഷാദ്രിനാഥന്റെ സംഘപരിവാര്‍ പശ്ചാത്തലം അന്വേഷിക്കണമെന്ന് നിയാസ് ആവശ്യപ്പെട്ടും.

Related Articles

Back to top button