പിതാവ് മരിച്ച് രണ്ടാംദിനം.. നവജാത ശിശു തൊട്ടിലിൽ മരിച്ച നിലയിൽ

നവജാത ശിശു ഉറക്കത്തിൽ മരിച്ച നിലയിൽ. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. പാൽ തൊണ്ടയിൽ കുരുങ്ങിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ സുധീഷ്-മനുരാധ ദമ്പതികളുടെ മകളാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുധീഷ് വാഹനാപകടത്തിൽ മരിച്ചത്.




