കേസ് വണ്ടികൾക്ക് ശാപമോക്ഷമേകാൻ ‘സ്‌പേസ്’ പദ്ധതിയുമായി സർക്കാർ

കേസിൽപെട്ട് പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങൾക്ക് ഒടുവിൽ ശാപമോക്ഷം. സ്റ്റേഷനുകളിലെ സ്ഥലപരിമിതിക്കും കാഴ്ചയിലെ അലോസരത്തിനും ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പുതിയ നിയമനിർമാണത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ‘സ്‌പേസ്’ എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ പൊതുമേഖല സ്ഥാപനമായ സീറോയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്.സംസ്ഥാന പോലീസ് മേധാവി ചെയർമാനും കെ.പി.എച്ച്.സി.സി. മാനേജിങ് ഡയറക്ടർ അംഗവുമായ സമിതിയാണ് സ്‌പേസ് പദ്ധതിക്ക് രൂപം നൽകുന്നത്. റീക്ലെയിം, റിന്യൂ, റിവൈവ് എന്ന ടാഗ്‌ലൈനുമായാണ് പദ്ധതി ആരംഭിക്കുന്നത്. പോലീസ് സ്‌റ്റേഷനുകളിൽ കെട്ടക്കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തി സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രി അറിയിച്ചത്.

Related Articles

Back to top button