ലഹരി ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല…സിനിമയിലെ ലഹരി ഉപയോഗ രംഗങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കും..ആസിഫ് അലി…

എല്ലാ മേഖലയിലും എന്നപോലെ സിനിമാരംഗത്തും ലഹരി ഉപയോഗം ഉണ്ടെന്നും ഇത് കണ്ടെത്തി തടയുക എന്നത് ഉത്തരവാദിത്വമായി കരുതുന്നുവെന്നും നടൻ ആസിഫ് അലി. സിനിമയിലെ ലഹരി ഉപയോഗ രംഗങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കാൻ ശ്രമിക്കുമെന്നും ആസിഫ് അലി പറഞ്ഞു. സമൂഹത്തിലെ ഘടകങ്ങളെയാണ് സിനിമ പകർത്തുന്നത്. ഒരിക്കലും ലഹരി വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ആസിഫ് അലി തൊടുപുഴയിൽ പറഞ്ഞു. കേരള പൊലീസിന്റെ തൂഫാൻ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുക ആയിരുന്നു ആസിഫ് അലി.



