ഭർത്താവിനൊപ്പം ബൈക്കിൽ കാമുകി, പട്ടാപ്പകൽ ഇരുവരേയും റോഡിലിട്ട് പരസ്യമായി കയ്യേറ്റം ചെയ്ത് ഭാര്യ

ഭർത്താവിനൊപ്പം ബൈക്കിലെത്തിയത് കാമുകി. പട്ടാപ്പകൽ ഇരുവരേയും പിടികൂടി. പരസ്യമായി വഴിയിൽ വച്ച് ഇരുവരെയും ആക്രമിച്ച് ഭാര്യ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ജയ്പൂരിലെ ബജാജ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ, ഗാന്ധിനഗർ റെയിൽവേ സ്റ്റേഷന് സമീപമാണ് ഈ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഭർത്താവ് തന്റെ വനിതാ സുഹൃത്തിനൊപ്പം പൊതുസ്ഥലത്ത് നിൽക്കുന്നത് അപ്രതീക്ഷിതമായാണ് ഭാര്യയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പ്രകോപിതയായ ഭാര്യ ഒട്ടും ആലോചിക്കാതെ ഇരുവരുടേയും അടുത്തേക്ക് ചെന്ന് പരസ്യമായി ചോദ്യം ചെയ്യാൻ തുടങ്ങി. ബഹളം കേട്ട് ആളുകളും ചുറ്റും കൂടി. വാക്കേറ്റം രൂക്ഷമായതിന് പിന്നാലെയാണ് യുവതി ആക്രമണം തുടങ്ങിയത്. കാമുകിയുടെ മുടിക്ക് പിടിച്ച് ഭാര്യ വലിച്ചിഴച്ചത് തടയാൻ ഭർത്താവ് ശ്രമിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഭാര്യ ഭർത്താവിനെയും കൂടെയുണ്ടായിരുന്ന യുവതിയെയും നടുറോഡിലിട്ട് ക്രൂരമായി തല്ലാൻ തുടങ്ങി. പൊതുജനങ്ങൾ നോക്കിനിൽക്കെയായിരുന്നു ഈ മർദ്ദനം. ചുറ്റുമുണ്ടായിരുന്ന നാട്ടുകാർ ദൃശ്യങ്ങൾ മൊബൈൽ ഫോണിലെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. ഭർത്താവ് മർദ്ദിച്ചിരുന്നതായി യുവതി നാട്ടുകാരോട് പറയുന്നതും ഇതോടെ നാട്ടുകാർ ഭർത്താവിനെ മർദ്ദിക്കാനും പറയുന്നത് വീഡിയോയിൽ കാണാൻ കഴിയും. അടിയേറ്റ് വാങ്ങുന്നതിനിടെ ഭർത്താവ് ഭാര്യയെ വെല്ലുവിളിക്കുന്നതും വീഡിയോയിൽ വ്യക്തമായിട്ടുണ്ട്.

Related Articles

Back to top button