ഒന്നരമാസം മുൻപ് സുഹൃത്ത് ജീവനൊടുക്കി ; ദുഃഖം സഹിക്കാനാവാതെ തൂങ്ങിമരിച്ച് 15കാരി

പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട കുളത്തുമ്മൽ താമസിക്കുന്ന സാമുവൽ ലളിതാംബിക ദമ്പതികളുടെ മകളായ അഭിയ എൽ സാം (15)ആണ് മരിച്ചത്. കുളത്തുമ്മല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഭിയയെ ഇന്നലെ രാവിലെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്. സാധാരണ എഴുന്നേറ്റുവരുന്ന സമയമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അഭിയയുടെ സുഹൃത്ത് തീർഥ ഒന്നരമാസം മുൻപ് ജീവനൊടുക്കിയിരുന്നു. ഈ സംഭവത്തിൽ അഭിയ വളരെ ദുഖിതയായിരുന്നുവെന്ന് കുടുംബം പറയുന്നു.

ഇതിനെ തുടർന്നുണ്ടായ മാനസിക പ്രയാസത്തെ തുടർന്നായിരിക്കാം ജീവനൊടുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Related Articles

Back to top button