എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്തലിനുള്ള ഫീസ് വർധിപ്പിച്ചു….

എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്തലിനുള്ള ഫീസ് നാലുമടങ്ങ് വർധിപ്പിച്ചു. 30 രൂപയായിരുന്നത് 150 രൂപയാക്കിയാണ് വർധിപ്പിച്ചത്. ഫീസ് വർധിപ്പിക്കണമെന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ശിപാർശയിലാണ് നടപടി.
പുതിയ സർട്ടിഫിക്കറ്റിന്റെ വിലയും പ്രിന്റിം​ഗ് ചെലവുകളും പരി​ഗണിക്കുമ്പോൾ ഫീസിനത്തിൽ ഈടാക്കുന്ന 30 രൂപ കുറവാണെന്ന പരീക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. ​ഗസറ്റ് നോട്ടിഫിക്കേഷൻ വഴി പേര് മാറ്റിയതിന്റെ അടിസ്ഥാനത്തിൽ എസ്എസ്എൽസി ബുക്കിൽ തിരുത്തൽ വരുത്തി നൽകുന്നതിനായി പരീക്ഷാ കമ്മീഷണർക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഇതിന് പ്രത്യേക ഫീസ് നിശ്ചയിച്ചിരുന്നില്ല. മറ്റു തിരുത്തലുകൾക്ക് ഫീസായി നിശ്ചയിച്ചിരുന്നു തുക തന്നെയാണ് ഇതിനും ഈടാക്കിയിരുന്നത്. ഈ തുകയാണ് ഇപ്പോൾ വർധിപ്പിച്ചുള്ള ഉത്തരവിറക്കിയത്.

Related Articles

Back to top button