സർക്കാരിന് മുന്നിലെ തിരുത്തൽ ശക്തി , വിഎം സുധീരനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ

ബജറ്റിലെ മദ്യനയത്തിനെതിരെയടക്കം പരസ്യ നിലപാടുമായി രംഗത്തുവന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ. സുധീരൻ സർക്കാരിന് മുന്നിൽ തിരുത്തൽ ശക്തിയായി നിലകൊള്ളുന്നത് ജനാധിപത്യത്തിലെ നല്ല ലക്ഷണമാണെന്ന് സഭ അഭിപ്രായപ്പെട്ടു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണെന്നും ലഹരിക്ക് വീര്യം കുറഞ്ഞത് കൂടിയത് എന്ന വേർതിരിവിന്റെ ആവശ്യമില്ലെന്നും സഭ വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യം സുലഭമാക്കിയാൽ യുവസമൂഹം മാരക ലഹരി തേടിപ്പോകില്ലെന്ന സർക്കാരിന്റെ വാദം തികച്ചും യുക്തിരഹിതമാണ്. ലഹരിക്കെതിരായ ഈ പോരാട്ടത്തിൽ സതീശൻ സർക്കാർ ഒരു കാരണവശാലും വെള്ളം ചേർക്കരുതെന്ന് സഭ കർശനമായി ആവശ്യപ്പെട്ടു.

Related Articles

Back to top button