മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം ഇന്ന് ഉണ്ടായേക്കില്ല; മാധ്യമങ്ങൾക്ക്..

മുഖ്യമന്ത്രി വി ഡി സതീശന്റെ പതിവ് വാർത്താസമ്മേളനം ഇന്ന് ഉണ്ടായേക്കില്ല. വാർത്താസമ്മേളനം സംബന്ധിച്ച് മാധ്യമപ്രവർത്തകർക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. സാധാരണ രാവില ഒൻപത് മണിക്കായിരുന്നു വാർത്താസമ്മേളനം. ഇന്ന് അത് വൈകിട്ടത്തേയ്ക്ക് മാറ്റുകയായിരുന്നു.

വൈകിട്ട് അഞ്ചരയ്ക്ക് ശേഷം മുഖ്യമന്ത്രിക്ക് മൂന്ന് പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം സംബന്ധിച്ച് പിആർഡിയാണ് മാധ്യമപ്രവർത്തകർക്ക് അറിയിപ്പ് നൽകുക. എന്നാൽ മാധ്യമങ്ങൾക്ക് ഇതുവരെ വാർത്താസമ്മേളനം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. വാർത്താസമ്മേളനം ഇന്ന് നടത്തിയില്ലെങ്കിൽ നാളെ നടത്തിയേക്കുമെന്ന് വിവരമുണ്ട്. നാളെയും നടന്നില്ലെങ്കിൽ ഇനി അടുത്ത ബുധനാഴ്ചയാകും വാർത്താസമ്മേളനം നടക്കുക.

Related Articles

Back to top button