നടി മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

നടി മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം രാജിവെച്ച ‘അമ്മ’ മുൻ അധ്യക്ഷ ശ്വേതാ മേനോനൊപ്പമാണ് താനെന്ന് അവർ വ്യക്തമാക്കി.’സ്‌നേഹപൂർവം പടിയിറങ്ങുന്നു… ‘അമ്മ’യിൽ നിന്നും… സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്‌ക്കൊപ്പം.’ എന്ന് മാത്രമാണ് മല്ലികാ സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്. മല്ലികാ സുകുമാരന്റെ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളിട്ടു.



