കൊല്ലം സുധിയുടെ കുടുംബത്തിന് കോടതിയുടെ ആശ്വാസവിധി… ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി…

കോട്ടയം: നടനും ടെലിവിഷൻ താരവുമായ കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് നിർദേശം. കോട്ടയം എം.എ.സി.ടി കോടതിയാണ് ഉത്തരവിട്ടത്. കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികൾ. നീണ്ടകാലമായി കേസിൽ പരിശോധനകളും നിയമനടപടികളും നടന്നുവരികയായിരുന്നു.

നഷ്ടപരിഹാരം സംബന്ധിച്ച കോടതിയുടെ ഉത്തരവിലെ വിശദമായ വിവരങ്ങൾ പുറത്തുവരാനുണ്ട്. 2023 ജൂൺ അഞ്ചിനാണ് തൃശ്ശൂർ കൈപ്പമംഗലത്ത് വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചത്. മൂന്ന് സഹപ്രവർത്തകർക്കൊപ്പം സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെയാണ് ആശ്രിതർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടികളുമായി മുന്നോട്ടുപോയത്.

Related Articles

Back to top button