ഐസിസി റാങ്കിംഗില്‍ സ്ഥാനം മെച്ചപ്പെടുത്തി വിരാട് കോലി….

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ (പുറത്താകാതെ നേടിയ 139*) കരുത്തില്‍ ഇന്ത്യന്‍ താരം വിരാട് കോലി പുതിയ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. കരിയറിലെ 55-ാം ഏകദിന സെഞ്ച്വറിയും (ആകെയുള്ള 86-ാം അന്താരാഷ്ട്ര സെഞ്ച്വറി) സ്വന്തമാക്കിയ കോലി 796 റേറ്റിംഗ് പോയന്റുകളോടെയാണ് ഒരു സ്ഥാനം മെച്ചപ്പെടുത്തിയത്.

അതേ മത്സരത്തില്‍ സെഞ്ച്വറി നേടിയ മറ്റൊരു ഇന്ത്യന്‍ താരമായ ശുഭ്മാന്‍ ഗില്‍ തന്നെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. 816 റേറ്റിംഗ് പോയന്റുകളുള്ള ഗില്ലാണ് പട്ടികയില്‍ തലപ്പത്ത്. 794 പോയന്റുള്ള ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ മൂന്നാം സ്ഥാനത്തുണ്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 719 പോയന്റോടെ നാലാം സ്ഥാനത്താണ്.

Related Articles

Back to top button