സ്ത്രീകൾക്ക് തന്നെ ഉപദ്രവം ചെയ്ത കമ്മിറ്റി…ആഞ്ഞടിച്ച് ബാബുരാജ്…..

കൊച്ചി: എഎംഎംഎ മുന്‍ പ്രസിഡന്റ് ശ്വേത മേനോന് എതിരെ ആഞ്ഞടിച്ച് നടന്‍ ബാബുരാജ്. ഇത്രയും നാള്‍ ലേഡീസ് കാര്‍ഡ് ഇറക്കി കളിക്കുകയായിരുന്നുവെന്ന് ബാബുരാജ് പറഞ്ഞു. അന്‍സിബ അത് പൊളിച്ചടുക്കി. എല്ലാവരുടെയും കണ്ണ് നിറയ്ക്കുന്ന പോലെയാണ് അന്‍സിബ താന്‍ നേരിട്ട പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞത്. സ്ത്രീകള്‍ക്ക് തന്നെ ഇത്രയധികം ഉപദ്രവം ചെയ്ത ഒരു കമ്മിറ്റിയാണത്. ഭരണസമിതി സ്വയം രാജിവെയ്ക്കുകയായിരുന്നുവെന്നും ബാബുരാജ് പറഞ്ഞു.

ചാരിറ്റബിള്‍ സൊസൈറ്റി ആക്ടിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണിത്. ജനറല്‍ ബോഡി വിളിക്കണമെങ്കില്‍ 21 ദിവസം മുന്‍പ് നോട്ടീസ് നല്‍കണം. എന്നാല്‍ തങ്ങള്‍ക്ക് അങ്ങനെ ഒരു നോട്ടീസ് ലഭിച്ചില്ല. ഭരണസമിതി പാസാക്കാന്‍ ഇരുന്ന കണക്കുകളില്‍ പോലും വ്യക്തതയുണ്ടായിരുന്നില്ല. താന്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് ട്രഷറര്‍ തന്നെപറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും വക്കീല്‍മാരും കയ്യൊഴിഞ്ഞു. ഇത്രയും നാള്‍ ഈ ഭരണസമിതി ഒന്നും ചെയ്തില്ല. ഇനിയും 45 ദിവസം കൂടി നല്‍കാന്‍ പറഞ്ഞാല്‍ എങ്ങനെ മുന്നോട്ടുപോകുമെന്നും ബാബുരാജ് ചോദിച്ചു.

Related Articles

Back to top button