കളിയാക്കിയത് ചോദ്യം ചെയ്തു…മരടില്‍ 23കാരനെ കുത്തി പരിക്കേല്‍പ്പിച്ചു

കൊച്ചി: കളിയാക്കിയത് ചോദ്യം ചെയ്തതിന് 23 കാരനെ കുത്തി പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച മരടിൽ രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ അക്ഷയ്‌യെന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിൽ പൂണിത്തുറ സ്വദേശി വിഷ്ണുവിനെ പൊലീസ് പിടികൂടി. കൂട്ടുകാര്‍ക്കൊപ്പം ചായ കുടിക്കാന്‍ പോയതായിരുന്നു അക്ഷയ്. അക്ഷയ്‌യുടെ കൂട്ടുകാരന്‍ ഹരിക്കും ആക്രമണത്തില്‍ പരിക്കേറ്റു.

Related Articles

Back to top button