ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി… എസ്. കാർത്തികേയൻ പുതിയ….

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എസ്. കാർത്തികേയനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം. ജലവിഭവ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതലയും കാർത്തികേയന് നൽകി. ശർമ്മിള മേരി ജോസഫിന് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (കെ.ടി.ഡി.എഫ്.സി) അധിക ചുമതല നൽകി.

കെഎസ്ഇബി ചെയർമാനായ എൻ. പ്രശാന്തിന് മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ അധിക ചുമതലകളും നൽകി. എം.ജി. രാജമാണിക്യത്തിന് ഇൻഫർമേഷൻ കേരള മിഷന്റെ അധിക ചുമതല ലഭിച്ചു. ഗോപാലകൃഷ്ണൻ ഐഎഎസിനെ മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കി. ഡി. ബാലമുരളിക്ക് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെഎംഎസ്‌സിഎൽ) മാനേജിങ് ഡയറക്ടറുടെ അധിക ചുമതല നൽകി. ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയാണ് നിലവിൽ ഡി. ബാലമുരളി. സുഹാസ്. എസ് ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. അബ്ദുൽ നാസർ. ബി സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും സുഭാഷ്. ടി.വി കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും നിയമിതരാകും. കെഎംഎസ്‌സിഎൽ മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്കുള്ള നിയമനം സുഭാഷ് ടി.വി അംഗീകരിച്ചിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. അഫ്സാന പർവീനെ മിൽമ മാനേജിങ് ഡയറക്ടറായും നിയമിച്ചു.

Related Articles

Back to top button