അണ്ടര്‍ 19 ഏഷ്യാ കപ്പ്…അഫ്ഗാനിസ്ഥാനെതിരെ സെമി ഫൈനലില്‍ ഇന്ത്യക്ക് 228 റണ്‍സ് വിജയലക്ഷ്യം…

അണ്ടര്‍ 19 ഏഷ്യാ കപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 228 റണ്‍സ് വിജയലക്ഷ്യം. എല്‍ എമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് എട്ട് വിക്കറ്റുകള്‍ നഷ്ടമായി. 51 റണ്‍സെടുത്ത ഷാ ഫൈസല്‍ റഹീമി, നൊമാന്‍ സലര്‍സായ് എന്നിവരാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യക്ക് വേണ്ടി ഇഷാന്‍ സൂദ് മൂന്നും ആര്യന്‍ സാവ്‌സനി രണ്ടും വിക്കറ്റ് വീഴ്ത്തി. ഇന്ന് ജയിക്കുന്നവര്‍ ബംഗ്ലാദേശ്-പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളെ ഫൈനലില്‍ നേരിടും.

അത്ര നല്ലതായിരുന്നില്ല അഫ്ഗാന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സുള്ളപ്പോള്‍ അബ്ദുള്ള നദര്‍ജാന്റെ (14) വിക്കറ്റ് അഫ്ഗാന് നഷ്ടമായി. 20 ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ഫരീദുള്ള ഇഹ്‌സാസ് (13), ശുഭന്‍ സഖെയ്ല്‍ (31) എന്നിവരും പവലിയനില്‍ തിരിച്ചെത്തി. ഇതോടെ മൂന്നിന് 86 എന്ന നിലയിലായി അഫ്ഗാനിസ്ഥാന്‍. തുടര്‍ന്ന് സലര്‍സായ് – റഹീമി സഖ്യം കൂട്ടിചേര്‍ത്ത 57 റണ്‍സ് അഫ്ഗാനെ തകര്‍ച്ചയില്‍ നിന്നൊഴിവാക്കി.

Related Articles

Back to top button