പൊലീസ് പൊളിച്ച സമരപ്പന്തൽ വീണ്ടും കെട്ടി ഡിവൈഎഫ്ഐ, എൽപിഎസ്ടി സമരത്തിൽ ഒരു കേസുകൂടി…

തിരുവനന്തപുരം: റാങ്ക് പട്ടികയിൽനിന്നു നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ (എൽപിഎസ്ടി) സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിൽ പൊലീസ് ഒരു കേസുകൂടി രജിസ്ടർ ചെയ്തു. പൊലീസ് പൊളിച്ച് നീക്കിയ സമരപ്പന്തലുകൾ പുനസ്ഥാപിച്ചതിന് ഡിവൈഎഫ്ഐക്കും എൽപിഎസ്ടി സമരസമതിക്കും എതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സമരപന്തൽ അഴിച്ചുമാറ്റിയിരുന്നു. എന്നാൽ പൊളിച്ച് മാറ്റി മണിക്കൂറുകൾക്കധികം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇത് വീണ്ടും കെട്ടിയിരുന്നു. പൊലിസിനെ തടഞ്ഞതിന് യുവമോർച്ചക്കാർക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



