മുതിർന്ന മാധ്യമ പ്രവർത്തകൻ എൻആർഎസ് ബാബു അന്തരിച്ചു….

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ എൻആർഎസ് ബാബു അന്തരിച്ചു. പട്ടം വൃന്ദാവൻ ​ഗാർഡൻസിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കേരളത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രം​ഗത്ത് നവഭാവുകത്വത്തിന് വഴിതെളിച്ച കലാകൗമുദി വാരികയുടെ എഡിറ്ററും കേരളകൗമുദി ദിനപത്രത്തിൻ്റെ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു എൻആർഎസ് ബാബു. പ്രസ് ക്ലബ് ഹോണററി അം​ഗവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. കേരളത്തിലെ ആദ്യ മൾട്ടിമീഡിയ സോഫ്റ്റ്‌വെയർ കമ്പനികളിലൊന്നായ ഇൻവിസ് മൾട്ടിമീഡിയയുടെ ചെയർമാനാണ്.

Related Articles

Back to top button