സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്…. പവന്….

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. പവന് 960 രൂപയുടെ ഇടിവും രേഖപ്പെടുത്തി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,695 രൂപയായി. ഒരു പവൻ സ്വർണം വാങ്ങാൻ 1,01,560 രൂപ നൽകണം. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ദീപാവലി ദിനത്തിൽ വില കുറഞ്ഞതിന് പിന്നാലെ സ്വർണവിൽപ്പനയിൽ കുതിപ്പുണ്ടായിരുന്നു. എന്നാൽ തുടർച്ചയായ ദിവസങ്ങളിലായി സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡോളർ കരുത്താർജിക്കുന്നതടക്കമുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് സ്വർണവിലയിലെ മാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യ. ഓരോ വർഷവും വലിയ അളവിൽ സ്വർണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അതിനാൽ അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയെയും സ്വാധീനിക്കും.

Back to top button