അവയവദാനത്തിന് സന്നദ്ധരായവരെ കണ്ടെത്താന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപീകരിക്കണം…. ഹൈക്കോടതി

കൊച്ചി: അവയവദാനത്തിന് സന്നദ്ധരായവരെ കണ്ടെത്താന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപീകരിക്കണമെന്ന് ഹൈക്കോടതി. അവയവദാനവുമായി ബന്ധപ്പെട്ട സംസ്ഥാനതല സമിതിയുടെ ശിപാര്‍ശകള്‍ നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വൃക്ക കൈമാറ്റത്തിലൂടെ കൂടുതല്‍ പേര്‍ക്ക് പുതുജീവന്‍ നല്കാന് സ്വാപ്പ് ഡൊണേഷന്‍ പദ്ധതി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി.2017-ല്‍ അവയവദാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നല്കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. സന്നദ്ധ അവയവദാതാക്കളെ കണ്ടെത്താന്‍ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിച്ച കോടതി, സര്‍ക്കാരിന്റെ ഉപദേശക സമിതി സമര്‍പ്പിച്ച ശിപാര്‍ശകള്‍ വിശദമായി പരിശോധിച്ചു. വൃക്കമാറ്റിവയ്ക്കലിനായി കാത്തിരിക്കെ പിതാവ് മരിച്ചതിനെത്തുടര്‍ന്നാണ് തൃശൂര്‍ സ്വദേശി അദ്വൈത് എം. ഹൈക്കോടതിയെ സമീപിച്ചത്.



