’17 കാരൻ സമ്മതിച്ചു, ആദ്യമല്ല, മുമ്പും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്….17കാരന്റെ മൊഴി വീണ്ടുമെടുത്തു

കൊച്ചി : ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച കേസിൽ പ്രതിയായ 17കാരന്റെ മൊഴി അന്വേഷണം സംഘം വീണ്ടും രേഖപ്പെടുത്തി. പിതാവിന്റെ സാന്നിധ്യമില്ലാതെ മൊഴി രേഖപ്പെടുത്താൻ പോലീസ് കോടതിയിൽ നിന്ന് അനുമതി വാങ്ങിയിരുന്നു.

സോഷ്യൽ ബാഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും മൊഴിയെടുത്തതെന്നാണ് പൊലീസ് വിശദീകരണം. മുൻപും വാഹനം ഓടിച്ചിട്ടുണ്ടെന്ന് 17കാരൻ സമ്മതിച്ചതായാണ് വിവരം. കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും ബൈക്കുമായി സ്കൂളിൽ പോയിട്ടുണ്ടെന്നും 17 കാരൻ സമ്മതിച്ചു. വാഹനമോടിച്ച കാര്യം അച്ഛൻ അറിഞ്ഞിരുന്നില്ലെന്നും അച്ഛൻ അറിയാതെയാണ് വാഹനങ്ങൾ ഓടിച്ചതെന്നുമാണ് 17കാരൻ മൊഴി നൽകിയത്. സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട്‌ നാളെ കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button