കൊല്ലം കടയ്ക്കലിൽ ഏഴ് വയസ്സുകാരിക്ക് നേരെ പീഡനം; രണ്ട് പേർക്കെതിരെ പോക്സോ കേസ്, 21കാരൻ പിടിയിൽ

കൊല്ലം: കടയ്ക്കലിൽ ഏഴ് വയസ്സുകാരിയെ തുടർച്ചയായി പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസ്. സംഭവവുമായി ബന്ധപ്പെട്ട് കോവൂർ സ്വദേശിയായ സച്ചു (21) എന്ന യുവാവിനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കേസ്സിലെ രണ്ടാം പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കുട്ടിയ്ക്ക് മിഠയിയും മറ്റും നൽകി പ്രതിയുടെ വീട്ടിൽ കൂട്ടികൊണ്ട് പോയി പലതവണ പീഡനത്തിരയാക്കിയെന്ന് പൊലീസ്. പീഡനം നേരിൽ കണ്ട കുട്ടിയുടെ ബന്ധുവാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചത്. ഒരു വർഷത്തോളം കുട്ടി പീഡനത്തിന് ഇരയായതായി പൊലീസ്.



